ADVERTISEMENT

അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ ഇൗ മാസത്തെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) സ്വന്തമാക്കി ഇന്ത്യക്കാരൻ മഗേഷ് അത്തം. കഴിഞ്ഞ ആറു വർഷമായി യുഎഇയിൽ താമസിക്കുന്ന മഗേഷ് ഫുജൈറയിൽ ഹോട്ടൽ ജീവനക്കാരനാണ്. 

 

ഒരു സുഹൃത്ത് മുഖേന ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടറിഞ്ഞ മഗേഷ് ടിക്കറ്റ് വാങ്ങാൻ തീരുമാനിക്കുകയും കഴിഞ്ഞ രണ്ടു വർഷമായി ഒരു ഗ്രൂപ്പുമായി ചേർന്ന് ടിക്കറ്റെടുക്കുകയും ചെയ്യുന്നു. 

 

ഒടുവിൽ, ഇൗ മാസം10 ന് ബിഗ് ടിക്കറ്റിന്റെ ‘രണ്ടു വാങ്ങൂ, ഒന്ന് സൗജന്യമായി നേടൂ’ എന്ന ഓഫർ പ്രയോജനപ്പെടുത്തുമ്പോൾ ലഭിച്ച സൗജന്യ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഇത് തന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നാണെന്ന് കരുതിയില്ലെന്ന് മഗേഷ് പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com