ADVERTISEMENT

ദോഹ∙ കത്താറയുടെ ലോകകപ്പ് കാഴ്ചകളിലേക്ക് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ടു കൂടി. കത്താറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ചു പ്രവാസി യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷ്നൽ ആണ് ബൂട്ട് നിർമിച്ച് പ്രദർശിപ്പിച്ചത്. ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ ബൂട്ട് അനാഛാദനം ചെയ്തു. 

ലെതർ, ഫൈബർ, റക്‌സിൻ, ഫോം ഷീറ്റ്, അക്രിലിക് ഷീറ്റ് എന്നിവകൊണ്ട് നിർമിച്ച ബിഗ് ബൂട്ടിനു 17 അടി നീളവും 7 അടി ഉയരവുമുണ്ട്. ഇന്ത്യയിൽ നിർമിച്ച ബൂട്ടിന്റെ ഡിസൈൻ ജോലികൾ ഖത്തറിലാണ് പൂർത്തീകരിച്ചത്. ചടങ്ങിനു മുന്നോടിയായി ഇന്ത്യൻ കൾചറൽ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര നടന്നു. കത്താറ പബ്ലിക് ഡിപ്ലോമസി സിഇഒ ദാർവിഷ് അഹ്‌മദ് അൽ ഷെബാനി, ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി) പ്രസിഡന്റ് പി.എൻ.ബാബുരാജൻ, ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയും ബിഗ് ബൂട്ടിന്റെ ക്യൂറേറ്ററുമായ എം.ദിലീഫ്, ഫോക്കസ് ഇന്റർനാഷണൽ സിഇഒ ഷമീർ വലിയവീട്ടിൽ തുടങ്ങി സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. 

ഫോക്കസ് ഇന്റർനാഷ്നൽ സിഎഫ്ഒ മുഹമ്മദ് റിയാസ്, ഇവന്റ്‌സ് ഡയറക്ടർ അസ്‌കർ റഹ്‌മാൻ,ഖത്തർ റീജിയണൽ സിഇഒ പി.ടി.ഹാരിസ് എന്നിവർ നേതൃത്വം നൽകി.

English Summary : World's largest football boot unveiled at Katara on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com