ADVERTISEMENT

റിയാദ്∙ ചികിത്സാ പിഴവുകൾക്കെതിരെയുള്ള നിർബന്ധിത ഇൻഷുറൻസിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

 

സൗദിയിൽ പ്രാക്ടിസ് ചെയ്യുന്ന മുഴുവൻ ഡോക്ടർമാരും ഇൻഷുറൻസിന്റെ ഭാഗമാകണം. നഴ്സുമാർ, ഫാർമസി, അനസ്തീഷ്യ, മിഡ് വൈഫറി, ലബോറട്ടറി, റേഡിയോളജി, എമർജൻസി മെഡിക്കൽ സർവീസസ്, ഫിസിയോ തെറപ്പി, സ്പീച്ച് ആൻഡ് കമ്യൂണിക്കേഷൻ, റെസ്പിറേറ്ററി, കാർഡിയോളജി, ന്യുട്രീഷ്യൻ, ഓഡിയോളജി, ബോൺ സെറ്റിങ്, രക്തദാനം, ഒപ്ടിക്സ്, ഓപറേഷൻ റൂം ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളും ഇൻഷുറൻസ് പരിധിയിൽ വരും.

 

English Summary: Cabinet approves mandatory insurance against medical errors for listed health practitioners.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com