കൗണ്ട്ഡൗൺ തുടങ്ങി; കുതിക്കാൻ ഒരുങ്ങി റാഷിദ് റോവർ

rashid-rover-uae
റാഷിദ് റോവറിന്റെ നിർമാണത്തിൽ പങ്കാളികളായ ഇമറാത്തി എൻജിനീയർമാർ.
SHARE

അബുദാബി/ദുബായ്∙ യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. ഈ മാസം 28ന് യുഎഇ സമയം ഉച്ചയ്ക്ക് 12.46ന് ഫ്ലോറി‍ഡയിലെ കേപ് കനാവറൽ സ്പേസ് പോർട്ടിൽ നിന്നാണ് വിക്ഷേപിക്കുക. ഈ മാസം 22ന് വിക്ഷേപിക്കാനായിരുന്നു തീരുമാനമെങ്കിലും ഫ്ലോറിഡയിലെ ചുഴലിക്കാറ്റിന്റെ അലയൊഴികൾ അടങ്ങാത്തതിനാൽ 28ലേക്കു മാറ്റുകയായിരുന്നു.

കൗണ്ട് ഡൗണിന്റെ ഭാഗമായി മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലോറിഡയിലെത്തി വിക്ഷേപണ കാര്യങ്ങൾക്കു നേതൃത്വം നൽകും. അടുത്ത വർഷം സുൽത്താൻ അൽ നെയാദിയെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള തയാറെടുപ്പിലാണു രാജ്യമെന്നും സാലിം അൽ മർറി പറഞ്ഞു.ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിലാണു വിക്ഷേപണം.

ഐസ്‌പേസ് നിർമിച്ച ജാപ്പനീസ് ലാൻഡർ ഹകുട്ടോ-ആർ മിഷൻ–1 റാഷിദ് റോവർ വിക്ഷേപിച്ചാൽ ചന്ദ്രോപരിതലത്തിൽ എത്താൻ ഏകദേശം 3 മാസം എടുക്കും. ചന്ദ്രന്റെ വടക്കു കിഴക്കു ഭാഗത്തുള്ള മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങുകയാണു ലക്ഷ്യം.

ഒരു ചാന്ദ്ര ദിനം (14 ഭൗമദിനം) ചന്ദ്രനിൽ തങ്ങുന്ന റാഷിദ് റോവർ മണ്ണ്, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠനവിധേയമാക്കി ചിത്രങ്ങളും ഡേറ്റകളും ഭൂമിയിലേക്കു കൈമാറും.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS