തിരക്കേറിയ റോഡിൽ ഗതാഗതം നിയന്ത്രിച്ചു; പാക്കിസ്ഥാൻ സ്വദേശിക്ക് ദുബായ് പൊലീസിന്റെ ആദരം

dub-police-pakistani
ചിത്രം: കടപ്പാട്
SHARE

ദുബായ് ∙ ഗതാഗതം നിയന്ത്രിച്ച് വൈറലായ പാക്കിസ്ഥാൻ സ്വദേശിക്ക് ദുബായ് പൊലീസിന്റെ ആദരം. ദുബായിലെ തിരക്കേറിയ റോഡിൽ ഗതാഗതം നിയന്ത്രിച്ച അബാസ് ഖാൻ ഭട്ടി ഖാനാണ് ദുബായ് പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയത്.

ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായതിനെ തുടർന്ന് പൊലീസ് എത്തുന്നതുവരെ തിരക്കേറിയ റോഡിൽ ട്രാഫിക് നിയന്ത്രിക്കുന്ന അബാസ് ഖാന്റെ വിഡിയോ  ഹസൻ നഖ്‌വി എന്നയാൾ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോയാണ് വൈറലായത്.

ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നേതൃത്വത്തിലാണ് അബാസ് ഖാനെ ആദരിച്ചത്. പ്രശസ്തിക്കോ പണത്തിനോ വേണ്ടി ചെയ്തതല്ല. ഇത് എന്റെ കടമയാണ്. അവാർഡിനും ബഹുമതിക്കും ദുബായ് പൊലീസിന് നന്ദി പറയുന്നതായും അബാസ് ഖാന്‍ പറഞ്ഞു.

English Summary: Dubai police honours Pakistani expat who went viral for controlling traffic

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS