ഹാർവെസ്റ്റ് ഫെസ്റ്റിവലും കുടുംബസംഗമവും

harvest-festival
SHARE

ദുബായ്∙ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ 2022 വർഷത്തെ കൊയ്ത്തുത്സവും കുടുംബസംഗമവും കത്തീഡ്രൽ അങ്കണത്തിൽ നടത്തി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി എം. എ. യൂസഫലി, മുൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല എംഎൽഎ, സിനിആർട്ടിസ്റ്റ് മനോജ് കെ. ജയൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മാധ്യമപ്രവർത്തകൻ ഐസക് ജോൺ, ഇടവക വികാരി റവ ഫാ.ബിനീഷ് ബാബു, അസിസ്റ്റന്റ് വികാരി റവ. ഫാ.ജാക്‌സൺ, എം. ജോൺ എന്നിവർ പ്രസംഗിച്ചു.  ഫൂഡ് കൗണ്ടർ സ്റ്റാളുകളുടെ ഉദ്ഘാടനം പാചക വിദഗ്‌ദ്ധൻ ഷെഫ് സുരേഷ് പിള്ള നിർവഹിച്ചു.  

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ പരിശുദ്ധ ദ്വിദിമോസ് ബാവാ  സ്മാരക അൺസങ്  ഹീറോ അവാർഡ്  2022 എസ്. കൺമണിക്ക്  സ്ഥാനപതി സഞ്ജയ് സുധീർ സമ്മാനിച്ചു. രമേഷ് ചെന്നിത്തല എംഎൽഎ കൺമണിയെ പൊന്നാട അണിയിച്ചു. ദുബായ് സെന്റ് തോമസ് ഇടവകക്ക് വേണ്ടി മംഗളപത്രം ഇടവക സെക്രട്ടറി ബിജു സി.ജോണും ക്യാഷ്‌ അവാർഡ് ഇടവക ട്രസ്റ്റി ഡോ.ഷാജി കൊച്ചുകുട്ടി സമർപ്പിക്കുകയും ജോയിന്റ് ട്രസ്റ്റി സജി ഡേവിഡ്, ജോയിന്റ് സെക്രട്ടറി ബിനിൽ എം.സ്‌കറിയ തുടങ്ങിയവർ  സംബന്ധിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌  കത്തീഡ്രൽ യുവജനപ്രസ്ഥാനം മലങ്കര സഭയിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പരിശുദ്ധ  വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് 5 –ാമത് കാർഷിക അവാർഡിന് അതിൻ തോമസിന് എം. എ. യൂസഫലി സമ്മാനിച്ചു. 

ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജീൻ ജോഷ്വ, ജോയിന്റ് കൺവീനർ ബിജുമോൻ കുഞ്ഞച്ചൻ പറഞ്ഞു.  ഗായകരായ അക്ബർ ഖാൻ, പുണ്യ പ്രദീപ്, ഭാരത് സജികുമാർ, അശ്വിൻ വിജയൻ എന്നിവരുടെ സംഗീത വിരുന്നും മെന്റലിസ്റ്റ് അനന്തുവിന്റെ പ്രകടനവും ഹാർവെസ്റ് ഫെസ്റ്റിവലിന് കൊഴുപ്പേകി. കുട്ടികൾക്കായ് ഗെയിം സോൺ, വ്യാപാര സ്ഥാപനങ്ങളുടെ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS