ഹത്തയിലെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി ദുബായ് ടൂറിസ്റ്റ് പൊലീസ്

hatta-tourists-police
SHARE

ദുബായ് ∙ ഹത്തയിലെത്തുന്ന സഞ്ചാരികളുടെ സന്തോഷവും സുരക്ഷയും ഉറപ്പാക്കുന്നതിന് പദ്ധതിയുമായ്  ദുബായ് പൊലീസിലെ ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റ്.  ബോധവൽക്കരണ പരിപാടികളും മെച്ചപ്പെട്ട സേവനങ്ങളും ടൂറിസ്റ്റ് പൊലീസ് സഞ്ചാരികൾക്ക് നൽകും. ദുബായിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് ഹത്ത. 

hatta

ഹത്ത പൊലീസ് സ്റ്റേഷനുമായും ടൂറിസം മേഖലയുമായും സഹകരിച്ച്  സുരക്ഷയും ബോധവൽക്കരണ പദ്ധതികളും ശക്തമാക്കിയതായി ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജലാഫ് അൽ മുഹൈരി വ്യക്തമാക്കി. ടൂറിസം പൊലീസ് സംഘം ഹത്തയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വരാനിരിക്കുന്ന ടൂറിസം സീസണിൽ സംരംഭങ്ങളും പരിപാടികളും നടപ്പാക്കുന്നതിന് ടൂറിസം മേഖലയിലെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. 

ടൂറിസം വകുപ്പുമായി സഹകരിച്ച് ഹത്ത മേഖലയിലെ റിസോർട്ട്, ഹോട്ടൽ ജീവനക്കാർക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അൽ ജലാഫ് കൂട്ടിച്ചേർത്തു. എമിറേറ്റിൽ. 24 മണിക്കൂറും സേവനം ചെയ്യുന്നതിന് ഹത്തയിൽ സ്മാർട്ട് പൊലീസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS