ADVERTISEMENT

അബുദാബി∙ സ്വകാര്യ മേഖലാ വ്യവസായ സ്ഥാപനങ്ങളെ  ഡിജിറ്റൽവൽക്കരിക്കുന്നതിനു അബുദാബി സ്മാർട് മാനുഫാക്ചറിങ് ഇൻഡക്സ് (വ്യവസായം 4.0) പദ്ധതിക്കു തുടക്കം കുറിച്ചു. 

നവീന സാങ്കേതിക വിദ്യയിലൂടെ ഉൽപാദനം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക വികസന വിഭാഗം (എ.ഡി.ഡി.ഇ.ഡി) അറിയിച്ചു. ഓരോ സ്ഥാപനത്തിന്റെയും നിലവിലെ അവസ്ഥ പരിശോധിച്ച് പോരായ്മകൾ പരിഹരിച്ച് നിലവാരം മെച്ചപ്പെടുത്തുമെന്ന് എ.ഡി.ഡി.ഇ.ഡി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ പറഞ്ഞു. വ്യാവസായിക കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

English Summary : Abu Dhabi launches ‘Smart Manufacturing Index’ to facilitate transition to Industry 4.0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com