ADVERTISEMENT

അബുദാബി∙ നാൽക്കവലകളിലെ (ഇന്റർസെക്​ഷൻ) യെലോ ബോക്സിൽ വാഹനം നിർത്തിയിടരുതെന്ന് അബുദാബി പൊലീസ്. സിഗ്നലിലെ റെഡ് സിഗ്നലിൽ നിന്ന് രക്ഷപ്പെടാൻ അമിത വേഗത്തിൽ വാഹനമോടിക്കാനും പാടില്ല.  നിയമ ലംഘകർക്ക്  500 ദിർഹം (11126 രൂപ) പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അമിത വേഗം ഗുരുതര അപകടത്തിനു കാരണമാകുമെന്നും ഓർമിപ്പിച്ചു.

വിവിധ ദിശയിൽ വരുന്ന വാഹനങ്ങൾ യെലോ ബോക്സിൽ നിന്ന് പോയതിനു ശേഷമേ ഗ്രീൻ സിഗ്നൽ ലഭിച്ച ദിശയിലെ വാഹനം മുന്നോട്ട് എടുക്കാവൂ എന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ‍ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹംരി പറഞ്ഞു.

യെലോ ബോക്സ് ശൂന്യമാകാതെ വാഹനമെടുത്താൽ ഗതാഗതക്കുരുക്കും അപകടവുമുണ്ടാക്കും.

English Summary : Dh500 fine for stopping inside yellow box at road intersections in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com