ADVERTISEMENT

ഷാർജ∙ മലയാളം സിഎസ്ഐ പാരിഷിന്റെ 2022 വർഷത്തെ കൊയ്ത്തുത്സവം ഇൗ മാസം 27 ന് രാവിലെ 9 മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. പരിപാടിയിൽ ഒട്ടേറെ പുതുമകളുണ്ടായിരിക്കും. ഭക്ഷണ വിഭവങ്ങൾ ഒരുക്കിയ സ്റ്റാളുകൾ, സഭയിലെ കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് പ്രോഗ്രാമുകൾ, മാജിക് ഷോ, വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറും. കുട്ടികൾക്കുള്ള ഗെയിം സോൺ, ജീവിതശൈലി രോഗ നിർണയത്തിനായി മെഡിക്കൽ ക്യാംപ്, ഗാനസന്ധ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. 

ഇടവക വികാരി റവ.ബിനോയ്‌ എം.തര്യൻ ജനറൽ കൺവീനർമാരായ ആനന്ദ് ജെ. ജോൺ, അനുപമ സുബിൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ കൊയ്ത്തുത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com