ADVERTISEMENT

ദുബായ്∙ സ്വർണ വിപണിയുടെ ആഗോള ആസ്ഥാനമായി യുഎഇ മാറുമെന്ന് രാജ്യാന്തര ഗോൾഡ് കൺവൻഷൻ അഭിപ്രായപ്പെട്ടു. സ്വർണ വ്യവസായത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും അതിർത്തിക്കപ്പുറമുള്ള നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനുമായി ചേർന്ന കൺവൻഷൻ, എണ്ണയിതര സമ്പദ് ഘടനയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇ സ്വർണ വിപണി തുറന്നിട്ടിരിക്കുകയാണെന്നു വിലയിരുത്തി.

 

സ്വർണ വ്യവസായത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കി സംയോജിത സ്വർണ വിപണിയായി മാറാനുള്ള വഴിയിലാണ് യുഎഇ എന്ന് ഇന്റർനാഷനൽ ചേംബർ ഓഫ് കോമേഴ്‌സ് (ഐസിസി യുഎഇ) ചെയർമാനും യുഎഇ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഫെഡറേഷൻ സെക്രട്ടറി ജനറലുമായ ഹുമൈദ് ബിൻ സാലം പറഞ്ഞു. 14 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ടു സമ്മേളനത്തിൽ പങ്കെടുത്തു.

 

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ പ്രാധാന്യം ആഗോള തലത്തിൽ വളർന്നതായി ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷൻസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പികെ സജിത് കുമാർ പറഞ്ഞു. യുഎഇ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ഇന്റർനാഷനൽ ചേംബർ ഓഫ് കോമേഴ്‌സും ഐബിഎംസിയുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.

 

മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, വ്യവസായ പ്രമുഖർ, സ്വർണ ഖനി ഉടമകൾ, റിഫൈനറി പ്രതിനിധികൾ, ജ്വല്ലറി വ്യാപാരികൾ, ഇറക്കുമതി കയറ്റുമതി കമ്പനികൾ എന്നിവർ പങ്കെടുത്തു. ഘാന, സൗദി,യുകെ, പാപുവ ന്യൂഗിനിയ എന്നി രാജ്യ പ്രതിനിധികളുമായി ഐബിഎംസി ധാരണാപത്രം ഒപ്പുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com