ADVERTISEMENT

ദുബായ് ∙ ദുബായ് മറീനയിലെ പാർക്കിങ് ഏരിയയിൽ നിന്ന് 1.1 മില്യൻ ദിർഹം വിലവരുന്ന ലംബോർഗിനി മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മറ്റു രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. മറീനയിലെ സ്വകാര്യ പാർക്കിങ് സ്ഥലത്ത് നിന്നാണു വാഹനം മോഷ്ടിച്ചത്. വാഹനം പാർക്ക് ചെയ്തിതിന് ശേഷം രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് ആഡംബര വാഹനം പാർക്കിങ് സ്ഥലത്ത് നിന്നു മോഷണം പോയതെന്ന് ഉടമ വ്യക്തമാക്കി. 

വിവിധ എമിറേറ്റുകളിൽ ആഡംബര വാഹനങ്ങൾ മോഷണം പോകുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. മോഷണത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മോഷണം ആസൂത്രണം ചെയ്ത ഗൾഫുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ ഏഷ്യൻ വംശജരായ രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്, ഇവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

ഏറെ നേരം പാർക്ക് ചെയ്യുന്ന ആഡംബര വാഹനങ്ങൾ ഉടമകൾ ഇല്ലെന്ന് ഉറപ്പു വരുത്തി മോഷ്ടിക്കാൻ മറ്റു രണ്ടുപേരുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നെന്ന് ഒന്നാം പ്രതിയായ ഗൾഫുകാരൻ സമ്മതിച്ചു. ദുബായ് ക്രിമിനൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് തടവും 870,000 ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു,

English Summary : Man arrested for stealing Lamborghini from Dubai marina parking space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com