ADVERTISEMENT

ദോഹ∙ സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് മത്സരം കാണാൻ ലുസെയ്ൽ സ്റ്റേഡിയത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും.

ഇന്നലെ ഉച്ചയ്ക്ക് ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വിവിഐപി ഗാലറിയിലെത്തിയ അമീർ മുൻപിലുണ്ടായിരുന്ന സൗദി ആരാധകരിൽ ഒരാളിൽ നിന്ന് സൗദിയുടെ ദേശീയ പതാക വാങ്ങി ഉയർത്തിയ ശേഷം കഴുത്തിലണിയുകയും ചെയ്തു.

സൗദിക്ക് പിന്തുണ പ്രകടമാക്കി ദേശീയ പതാക അണിഞ്ഞതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ഗാലറി തിങ്ങി നിറഞ്ഞ ആരാധകർക്ക് മുൻപിൽ കനത്ത പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.

ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീനയെ അട്ടിമറിയിലൂടെയാണ് അറബ് ലോകത്തെ കരുത്തൻ നിരയായ സൗദി  2 നെതിരെ 1 ഗോളിന് പരാജയപ്പെടുത്തിയത്.

English Summary: Qatar's Emir waves Saudi Arabia's flag during FIFA match against Argentina.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com