ഗിന്നസിന്റെ സൈക്കിൾ ട്രാക്ക് പെരുമയിൽ ദുബായ് ആർടിഎ

cycle
ദുബായ് അൽഖുദ്ര സൈക്ലിങ് ട്രാക്കിലേക്കുള്ള പ്രവേശന കവാടം.
SHARE

ദുബായ്∙ ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്ലിങ് ട്രാക്കിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർടിഎ). 80.6 കി.മീ നീളത്തിൽ സജ്ജമാക്കിയ അൽഖുദ്ര സൈക്ലിങ് ട്രാക്കാണ് റെക്കോർഡിലേക്ക് നീണ്ടത്.

2020ൽ 33 കി.മീ സൈക്ലിങ് ട്രാക്കിലൂടെ സ്ഥാപിച്ച റെക്കോർ‍ഡാണ് ദുബായ് മറികടന്നത്. ലാസ്റ്റ് എക്‌സിറ്റിനു സമീപമുള്ള പ്രവേശന കവാടത്തിൽ സ്ഥാപിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് ലോഗോ ആലേഖനം ചെയ്ത മാർബിൾ ഫലകം ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ മൈത ബിൻ അദായ് അനാച്ഛാദനം ചെയ്തു.

2026 അവസാനത്തോടെ ദുബായിലെ സൈക്കിൾ പാതയുടെ ദൈർഘ്യം 819 കി.മീ ആയി ഉയർത്തും. നിലവിൽ ഇത് 542 കി.മീ ആണ്.

English Summary: Al Qudra Cycling Track wins a Guinness World Record.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA