പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ജിദ്ദയിലെ സ്‌കൂളുകൾക്ക് അവധി

saudi-rain
SHARE

ജിദ്ദ ∙ പ്രതികൂല  കാലാവസ്ഥയെത്തുടർന്ന് ജിദ്ദയിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും ഇന്ന് (വ്യാഴം) അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മഴ പ്രതീക്ഷിക്കുന്നതിനാൽ ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമാണെന്ന്  ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ജിദ്ദ ആസ്ഥാനമായുള്ള കിങ്  അബ്ദുൽ അസീസ് സർവകലാശാലയും ജിദ്ദ സർവകലാശാലയും ഇതേ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മാറ്റിവച്ച പരീക്ഷകളുടെ  തീയതികൾ പിന്നീട് അറിയിക്കുമെന്ന് കിങ് അബ്ദുൽ അസീസ് സർവകലാശാല അറിയിച്ചു. എല്ലാവരോടും ജാഗ്രത പാലിക്കാനും മഴവെള്ളം കെട്ടിക്കിടക്കുന്ന താഴ്‌വരകളിൽ നിന്നും മാറിനിൽക്കാനും സിവിൽ ഡിഫൻസ് നിർദേശിച്ചു.

English Summary : Jeddah’s schools, universities close  today due to poor weather conditions

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA