ADVERTISEMENT

ദുബായ്∙ എംഇഎസ് പൊന്നാനി കോളജ് പൂർവ വിദ്ദ്യാർഥി കൂട്ടായ്മ മെസ്പ കോളജിലെ മുൻ ചരിത്രവിഭാഗം മേധാവി പ്രഫ. കടവനാട് മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു.

 

എഴുത്തുകാരൻ ,കോഴിക്കോട് സർവകലാശാല മുൻ സെനറ്റ് അംഗം, പൊന്നാനി മുനിസിപ്പാലിറ്റി മുൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗം, കോൺഗ്രസ് പാർട്ടി ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളികളിലും പ്രവർത്തിച്ച അദ്ദേഹത്തിന്റെ മരണം സാംസ്കാരിക കേരളത്തിന് തന്നെ തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നാരായണൻ വെളിയങ്കോട് അധ്യക്ഷനായിരുന്നു.

 

യാഖൂബ് ഹസൻ, ലൈജു കാരോത്തുകുഴിയിൽ, ഷാഹുൽ ഹമീദ്, അബ്ദുൽ അസീസ്, ഹാഫിസ് അലി, മുഹമ്മദ് അനീഷ്, ബാബുരാജ്, ശ്യാം വിശ്വനാഥ്, മുഹമ്മദ് വെളിയങ്കോട്, ബബിത ഷാജി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com