ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന കൊള്ള; അഞ്ചംഗ സംഘം ഷാർജയിൽ അറസ്റ്റിൽ

hand-cuff-1248
SHARE

ഷാർജ∙ ബാങ്ക് ജീവനക്കാരനാണെന്ന വ്യാജേന താമസക്കാരുടെ സേവിങ്സ് അക്കൗണ്ടുകൾ കൊള്ളയടിക്കുന്ന അഞ്ചംഗ സംഘത്തെ ഷാർജയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇരകളെ ഇടയ്ക്കിടെ ഫോൺ വിളിച്ച് അവരുടെ ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നു പറയുകയും പ്രതികരിക്കുന്നില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും പറഞ്ഞാണ് പലരെയും വലയിലാക്കിയതെന്നു  ഷാർജ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഡയറക്ടർ കേണൽ ഒമർ അഹമ്മദ് ബൽസോദ് പറഞ്ഞു.

തട്ടിപ്പിനെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും ശേഖരിച്ച പൊലീസ് വൈകാതെ അന്വേഷണം ആരംഭിക്കാനും തട്ടിപ്പിനായി വിളിക്കുന്നവരെ കണ്ടെത്താനും കാരണമായി. പ്രതികളുടെ ആസ്ഥാനകേന്ദ്രം കണ്ടെത്തി തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ഫ്ലാറ്റിൽ നിന്നു മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, സിം കാർഡുകൾ തുടങ്ങിയവ കണ്ടെത്തി.  ഇത്തരം തട്ടിപ്പുകൾക്കെതിരെ സിഐഡി ഡയറക്ടർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഈ കോളുകളോട് ഒരിക്കലും പ്രതികരിക്കരുതെന്ന് ഊന്നിപ്പറഞ്ഞു. ബാങ്ക് വിശദാംശങ്ങളോ വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കിടരുത്, പ്രത്യേകിച്ച് ഓൺലൈനിലോ ഫോണിലോ. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ പകരം ബാങ്കിന്റെ അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കണമെന്നും നിർദേശിച്ചു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA