സതേൺ സെവൻസ് അൽഐൻ ജേതാക്കൾ

football
വടംവലി മത്സരത്തിൽ ജേതാക്കളായ സതേൺ സെവൻസ് അൽഐൻ ടീം ട്രോഫിയുമായി.
SHARE

അൽഐൻ∙ ഐൻ അൽഐൻ അമിറ്റി ക്ലബ് സംഘടിപ്പിച്ച ഇന്റർ യുഎഇ വടംവലി മത്സരത്തിൽ സതേൺ സെവൻസ് അൽഐൻ ജേതാക്കളായി. ജിംഖാന യുഎഇ, വിന്നേഴ്സ് ദുബായ് എന്നീ ടീമുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

കുവൈത്തിൽനിന്നുള്ള 2 ടീമുകൾ ഉൾപ്പെടെ 30 ടീമുകൾ മത്സരിച്ച വടംവലി മഹോത്സവത്തിൽ ഡോ. ഷെയ്ഖ് സഈദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു. ലുലു ഗ്രൂപ്പ്‌ അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദിൻ, ഫിറോസ് ബാബു, ഉണ്ണിക്കൃഷ്ണൻ, ഇന്ത്യൻ സോഷ്യൽ സെന്റർ സെക്രട്ടറി മണികണ്ഠൻ, പ്രസിഡന്റ്‌ മുസ്തഫ മുബാറക്, അസിസ്റ്റന്റ് സെക്രട്ടറി കെ.വി ഈസ, ഡോ. സുധാകരൻ, ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA