ADVERTISEMENT

റിയാദ് ∙ 2022 ലോകകപ്പ് മത്സരത്തിൽ അർജന്റീനയ്‌ക്കെതിരായ സൗദി അറേബ്യയുടെ ഐതിഹാസിക വിജയം അറബ് ലോകത്തിന് മുഴുവൻ ആഘോഷമാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രവിജയത്തെത്തുടർന്ന് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സൗദികൾക്ക് മാത്രമല്ല, അറബ് ലോകത്തിന് വേണ്ടി കൂടിയുള്ള വിജയമാണ്. എല്ലാവർക്കും  അഭിമാനിക്കാവുന്ന പ്രകടനമാണ് അവർ നടത്തിയത്. 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ശ്രമിക്കുമോ എന്ന ചോദ്യത്തിന് അബ്ദുൾ അസീസ് രാജകുമാരൻ അനുകൂലമായി പ്രതികരിച്ചു.   ആരാണ് ഇഷ്ടപ്പെടാത്തത്. ഇതൊരു അദ്ഭുതകരമായ ടൂർണമെന്റാണ്, ഇത് ആളുകളെ ഒരുമിച്ച് കൂട്ടുന്നു  കഴിഞ്ഞ ദിവസം ഞങ്ങൾ അത്‌ കണ്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിൽ സൗദിക്കായി കളിക്കുമെന്ന അഭ്യൂഹത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സൗദിക്ക് ശക്തമായ ഒരു ലീഗുണ്ട്.  ഓരോ ടീമിലും ഏഴ് വിദേശ കളിക്കാർ ഉണ്ട്, അത് വർധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.  ടീമുകൾ ഏഷ്യയിലെ ഉയർന്ന തലത്തിൽ കളിക്കുന്നു, സൗദി അറേബ്യയിൽ ഫുട്ബോൾ ശക്തമാണ്, അതിനാൽ എന്തുകൊണ്ട് പാടില്ല എന്നായിരുന്നു അദ്ദേഹ ത്തിന്റെ മറുപടി.

English Summary : Sports minister - Iconic Saudi victory a celebration for entire Arab and Muslim world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com