ഗർഭച്ഛിദ്രം നടത്തിയ വിദേശ സ്ത്രീകൾ റിയാദിൽ അറസ്റ്റിൽ

Mail This Article
×
റിയാദ് ∙ ഗർഭച്ഛിദ്രം നടത്തിയ രണ്ട് വിദേശ സ്ത്രീകളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സതേൺ റിയാദിലെ ഒരു വീടിനുള്ളിലായിരുന്നു ഗർഭഛിദ്രം നടത്തിയിരുന്നത്. ഇവർക്ക് ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിച്ചേക്കും എന്നാണ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറയുന്നത്.
രണ്ട് പ്രതികളെയും പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്. കാലഹരണപ്പെട്ട മെഡിക്കൽ ഉത്പന്നങ്ങൾ, ഗർഭച്ഛിദ്രത്തിന് ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എന്നിവ പിടികൂടി. പ്രതികൾ രണ്ട് പേരും സൗദിയിലെ താമസ നിയമ ലംഘകരാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary : two expat ladiesa arrested in Saudi for practicing illegal abortion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.