ADVERTISEMENT

ജിദ്ദ∙ വ്യാഴാഴ്ച ജിദ്ദയില്‍ ഉണ്ടായ കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അല്‍ ബഖ്മി അറിയിച്ചു. നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദുരന്തബാധിതര്‍ക്ക് അപേക്ഷിക്കാം.

saudi-rain-2

2009 ലെ പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്കു നഷ്ടപരിഹാരം നല്‍കിയ അതേ സംവിധാനങ്ങളിലൂടെയായിരിക്കും ഇന്നലെ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ 179 മില്ലീ മീറ്റര്‍ മഴയാണു ജിദ്ദയില്‍ പെയ്തത്. മണിക്കൂറുകൾ നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. മഴക്കെടുതിയില്‍ രണ്ടു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

നൂറു കണക്കിനു കാറുകളും വെള്ളത്തിലായിരുന്നു. റോഡിൽ കുടുങ്ങിക്കിടക്കുന്നവരെ ചെറിയ ബോട്ടുകളുമായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. പെട്ടെന്നു റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com