യാത്രികരേ ഇതിലേ ഇതിലേ; ലോകകപ്പ് കാണാൻ യാത്രാ സൗകര്യങ്ങൾ സമഗ്രം

bus
യാത്രക്കാരെ കാത്ത് കര്‍വ ബസുകള്‍.
SHARE

ദോഹ∙ ഫിഫ ലോകകപ്പ് കാണാൻ എത്തിയവർക്കായി ഒരുക്കിയിരിക്കുന്ന യാത്രാ സൗകര്യങ്ങൾ സമഗ്രം. വിമാനത്താവളങ്ങൾ, സ്‌റ്റേഡിയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് 24 മണിക്കൂറും ബസുകൾ,  ടാക്‌സി തുടങ്ങിയ സൗകര്യങ്ങളുണ്ട്.

ഹയാ കാർഡുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിലും ബസുകളിലും ട്രാമുകളിലും യാത്ര സൗജന്യമാണ്. മെട്രോ 21 മണിക്കൂറാണ് സർവീസ് നടത്തുന്നത്. മെട്രോ, ട്രാം എന്നിവയിൽ 20 മുതൽ 22 വരെ യാത്ര ചെയ്തത് 22,94,604 പേരാണ്. മെട്രോയിൽ 22,06,143 ട്രാമുകളിൽ 88,461 എന്നിങ്ങനെയാണ് യാത്ര ചെയ്തവരുടെ കണക്ക്. ഇതിൽ 22ന് മാത്രം മെട്രോയിൽ 6,50,881  പേരും ട്രാമുകളിൽ 23,291 പേരും ഉൾപ്പെടെ 6,74,172 പേരാണ് യാത്ര ചെയ്തത്.

ലുസെയ്ൽ, എജ്യുക്കേഷൻ സിറ്റി, മിഷെറിബ് എന്നിവിടങ്ങളിലാണ് ട്രാം സർവീസുള്ളത്. 2,841 കർവ ബസുകളാണ് സർവീസ് നടത്തുന്നു. 22ന് 1,45,914 പേരാണ് ഷട്ടിൽ ബസുകളിൽ യാത്ര ചെയ്തത്. പബ്ലിക് ട്രാൻസ്‌പോർട്ട് ബസുകളിൽ 10,127 ട്രിപ്പുകളിലായി 19,911 പേരാണ് യാത്ര ചെയ്തത്.

ഇന്നലെ കർവ ബസുകളിൽ 1,81,210 പേരായിരുന്നു യാത്രക്കാർ. ഹമദ്, ദോഹ വിമാനത്താവളങ്ങളിലായി ലോകകപ്പിന്റെ ആദ്യ 3 ദിവസങ്ങളിലായി 3,365 വിമാനങ്ങളാണ് വന്നുപോയത്. ഇതിൽ 22ന് മാത്രം 2 വിമാനത്താവളങ്ങളിലായി 900 വിമാനങ്ങളും.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA