ADVERTISEMENT

ജിദ്ദ∙ന്യുമോണിയ ബാധിച്ചു മലയാളി ദമാമില്‍ അന്തരിച്ചു. കോഴിക്കോട് ഉണ്ണിക്കുളം (പൂനൂര്‍) കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (26 )ആണു മരിച്ചത്. 

ബുറൈദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കമ്പനിയില്‍ സെയില്‍സ്മാനായിരുന്ന ഇദ്ദേഹം ദമാമില്‍ ജോലി ആവശ്യാര്‍ത്ഥം എത്തിയതായിരുന്നു. മൂന്നു ദിവസം മുൻപ് ഇവിടെ എത്തിയ ബാസിത്തിനെ കടുത്ത പനിയെ തുടർന്നു ദമാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ നടക്കുന്നതിനിടയില്‍ ആയിരുന്നു മരണം. നേരത്തെ കുവൈത്തില്‍ ഉണ്ടായിരുന്ന ബാസിത്ത് ഒരു വര്‍ഷം മുന്‍പാണു സൗദിയിലെത്തിയത്. റിയാദിലുള്ള പിതാവ് ബഷീര്‍ ദമാമില്‍ എത്തിയിട്ടുണ്ട്. മാതാവ് റംല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com