ADVERTISEMENT

മസ്‌കത്ത് ∙കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുതിനും കായികമികവ് പ്രകടിപ്പിക്കുതിനും മുലദ്ദ ഇന്ത്യൻ സ്‌കൂൾ കെ ജി വിഭാഗം നവംബർ 23ന് സ്‌കൂൾ ഗ്രൗണ്ടിൽ കെ ജി കായിക മേള സംഘടിപ്പിച്ചു. രാവിലെ 9.00 മണിക്ക് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച മേളയുടെ ഉദ്ഘാടനം പ്രഫഷണൽ ഫോട്ടോഗ്രാഫറും അൽ മുസ വുമസ് അസ്സോസിയേഷൻ വൈസ് പ്രസിഡന്റുമായ സാഫിയ മുബാറക് മുഹമ്മദ് അൽ ബലൂഷി നിർവഹിച്ചു. 

muladha-inidian-school-sports-fest

സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ എ.അനിൽകുമാർ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ടി എച്ച് അർഷാദ്, സ്‌കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സി സി ഇ കോർഡിനേറ്റർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ ജി സീനിയർ അധ്യാപിക സയിദ അജ്മൽ ഖാൻ സ്വാഗത പ്രസംഗം നടത്തി. 'കെ ജി സ്‌പോർട്‌സ് ഡേ' എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ട് വിദ്യാർഥികളായ മുഹമ്മദ് ഷാഫിയും ആരുഷ് ഷജീഖാനും നയിച്ച  വാക്ക്പാസ്റ്റ് കാണികളെ ആകർഷിച്ചു. കെ ജി വിദ്യാർഥി മുഹമ്മദ് ഷയാഷ് മുഖ്യാതിഥിയിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി.

വിദ്യാർഥികൾ വർണ്ണവൈവിധ്യമാർന്ന വസ്ത്രം ധരിച്ച് കാലിസ്തനിക്, അറബിക് ഡാൻസ് എന്നിവ അവതരിപ്പിച്ചു. വിദ്യാർഥികൾക്കായി റണ്ണിംഗ് റെയ്‌സ്, റാബിറ്റ് റെയ്‌സ്, പാം റെയ്‌സ്, ഹുലാഹൂപ് റെയ്‌സ്, റിംഗ് ബാലൻസിംഗ് എന്നിവയും മാതാപിതാക്കൾക്കുവേണ്ടി മ്യൂസിക്കൽ ചെയർ, പിൻനടത്തം എന്നിവയും സംഘടിപ്പിച്ചു. കായിക മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ സംസാരിച്ചു. സ്‌കൂൾ മാനേജ്‌മെന്റ്കമ്മിറ്റി കവീനർ എ അനിൽകുമാർ മുഖ്യാതിഥിയെ ആദരിച്ചു. വിജയികളായ വിദ്യാർഥികൾക്ക് മെഡലുകൾ നൽകി. കെ ജി അധ്യാപിക ഹെപ്‌സിബ നിക്കോൾസെൻ നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com