ഗ്ലോബൽ വില്ലേജ് വിഐപി പായ്ക്കിനുള്ളിലെ 'നിധി'; ഷാർജക്കാരൻ ഭാഗ്യവാൻ

Gold-Coin-Winner-at-Global-Village
SHARE

ദുബായ്∙ ഗ്ലോബൽ വില്ലേജ് വിെഎപി പായ്ക്കറ്റിനുള്ളിലെ സ്വർണനാണയം ഷാർജ നിവാസി മുഹമ്മദ് ഹുസൈൻ ജാസിരിക്ക്. ഇദ്ദേഹത്തിന് 27,000 ദിർഹത്തിന്റെ സ്വർണനാണയമാണ് ലഭിച്ചത്. 

റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റഴിഞ്ഞ ഗ്ലോബൽ വില്ലേജ് വിഐപി പായ്ക്കുകളിൽ ഓരോന്നിനും ഒട്ടേറെ ആനുകൂല്യങ്ങളും ഓഫറുകളും പ്രീമിയം അനുഭവങ്ങളും സമ്മാനിച്ചിരുന്നു.  സംസ്കാരം, ഷോപ്പിങ്, വിനോദം എന്നിവയ്ക്കായുള്ള മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ആഗോള ഗ്രാമത്തിൻ്റെ 27–ാം സീസണായ ഇൗ വർഷം ഒരു പായ്ക്കിനുള്ളിൽ ഒരു സ്വർണ നാണയമാണ് മറച്ചു വച്ചിരുന്നത്. 

ഭാഗ്യവാന്  27,000 ദിർഹം ക്യാഷ് പ്രൈസ് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 30 വർഷത്തിലേറെയായി ഷാർജയിൽ താമസിക്കുന്ന ജാസിരി പതിവായി ഗ്ലോബൽ വില്ലേജിലെ അതിഥിയാണ്. സീസൺ 27-ൽ ഉടനീളം തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഗ്ലോബൽ വില്ലേജിൽ ഷോപ്പിങ്ങും ഡൈനിങ്ങും നടത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA