ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിലെ വിവിധ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന 138 പേരെ അഴിമതി കേസിൽ അധികൃതർ അറസ്റ്റ് ചെയ്തു. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികളിൽ പ്രതിരോധം, ആഭ്യന്തരം, ദേശീയ ഗാർഡ്, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, നീതിന്യായം, ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. സാമ്പത്തികമോ ഭരണപരമോ ആയ അഴിമതികൾ കണ്ടെത്തിയാൽ തങ്ങളെ അറിയിച്ച് സഹകരിക്കണമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ടോൾ ഫ്രീ നമ്പറായ 980 വഴിയോ   980@Nazaha.gov.sa വഴിയോ പരാതി നൽകാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com