ADVERTISEMENT

ദോഹ∙ ഖത്തർ ദേശീയ ഫുട്‌ബോൾ ടീം അൽ അന്നാബിക്ക് പിന്തുണ നൽകി മിഷെറിബിൽ ഒത്തുകൂടിയത് ആയിരങ്ങൾ. ആരാധകരെ നിരാശരാക്കി രണ്ടാം മത്സരത്തിലും ഖത്തറിന് പരാജയം.

qatar-senegal-match-5
qatar-senegal-match-11
qatar-senegal-match-3
qatar-senegal-match-8
qatar-senegal-match-4
qatar-senegal-match-9
qatar-senegal-match-2
qatar-senegal-match-10
qatar-senegal-match-6
qatar-senegal-match-5
qatar-senegal-match-11
qatar-senegal-match-3
qatar-senegal-match-8
qatar-senegal-match-4
qatar-senegal-match-9
qatar-senegal-match-2
qatar-senegal-match-10
qatar-senegal-match-6

 

qatar-senegal-match-1
മുഹമ്മദ് മുത്താരിയുടെ ഹെഡറിൽ ഖത്തർ ലോകകപ്പില്‍ ആദ്യ ഗോൾ നേടിയപ്പോൾ. ഇസ്മായിൽ മുഹമ്മദിന്റെ അസിസ്റ്റിലായിരുന്നു ഗോൾ. ചിത്രം: ക്യൂഎൻഎ ട്വിറ്റർ

ഇന്നലെ സെനഗലുമായി ഗ്രൂപ്പ് എയിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ വിജയം കൈവരിക്കാനുള്ള പിന്തുണ പ്രഖ്യാപിച്ചാണ് വ്യാഴാഴ്ച രാത്രി ആയിരങ്ങൾ മിഷെറിബിലെ അൽ അന്നാബി വില്ലേജിൽ ഒത്തു ചേർന്നത്.

qatar-senegal-match-7
ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചസ്. സെനഗൽ– ഖത്തർ മത്സരത്തിനിടെ. ചിത്രം: ക്യൂഎൻഎ ട്വിറ്റർ

 

ഖത്തർ ഫുട്‌ബോൾ അസോസിയേഷനും ഖത്തർ ഷെല്ലും ചേർന്ന്  ഓൾ ഫോർ അൽ അന്നാബി എന്ന തലക്കെട്ടിൽ നടത്തിയ പരേഡിൽ പ്രവാസികളും സ്വദേശികളും പങ്കെടുത്തിരുന്നു. പരേഡിനും മാർച്ചിനും മുൻപായി പരമ്പരാഗത വാൾ നൃത്തമായ അർദ്ധയും അവതരിപ്പിച്ചു.

 

ലോകകപ്പിൽ എ ഗ്രൂപ്പിലാണ് ഖത്തർ. അൽ ബെയ്ത്തിൽ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളിനാണ് ഇക്വഡോർ പരാജയപ്പെടുത്തിയത്. അൽ തുമാമയിൽ നടന്ന മത്സരത്തിൽ ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗലിന്റെ പോരാട്ട വീര്യത്തെ മറികടക്കാൻ ഖത്തറിന് കഴിഞ്ഞില്ല. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് സെനഗൽ വിജയം കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com