ADVERTISEMENT

അബുദാബി∙ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനം അലങ്കരിക്കുന്നതിന് അബുദാബി പൊലീസ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. 

നാളെ മുതൽ ഡിസംബർ 6 വരെ ഉചിതമായ ഡിസൈനുകളിൽ വാഹനം അലങ്കരിക്കാൻ അനുമതിയുണ്ട്. 

 

നിബന്ധനകൾ

 

∙ഡ്രൈവറുടെ കാഴ്ച മറയുംവിധം അലങ്കാരം വേണ്ട

∙വാഹനത്തിന്റെ ജനലിലോ  പുറത്തോ കയറിയിരിക്കരുത്

∙നമ്പർ പ്ലേറ്റ് മറയത്തക്ക വിധം അലങ്കരിക്കരുത്

∙വാഹനത്തിന്റെ സ്വാഭാവിക നിറത്തിൽ മാറ്റം വരുത്താൻ പാടില്ല

∙വാഹനം കൊണ്ട് അഭ്യാസം പാടില്ല

∙നിയമം ലംഘിക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യരുത്

∙അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രമേ പാർക്കു ചെയ്യാവൂ

∙വാഹനത്തിന്റെ എൻജിനിലോ ഘടനയിലോ മാറ്റം വരുത്തരുത്

∙ശബ്ദമലിനീകരണം ഉണ്ടാക്കരുത്

∙ഫോം സ്പ്രേ ഉൾപ്പെടെ ഒരുതരത്തിലുള്ള സ്പേയും ജനങ്ങളുടെയോ ∙വാഹനങ്ങളുടെയോ മേൽ പ്രയോഗിക്കരുത്

∙വാഹനത്തിൽ കൊടിമരം സ്ഥാപിക്കരുത്

∙സ്വകാര്യ ഒട്ടകം, കുതിര എന്നിവയെ പൊതുവഴികളിൽ കൊണ്ടുവരരുത്

∙പാഴ്‌വസ്തുക്കൾ വലിച്ചെറിയരുത്

∙ടാക്സി, ബസ്, സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ സഞ്ചാരം തടസ്സപ്പെടുത്തരുത്.

∙കാൽനട യാത്രക്കാർ നടപ്പാതയും സീബ്രാ ക്രോസും ഉപയോഗിക്കുക

∙വാഹനത്തിൽ അമിതമായി ആളെ കയറ്റരുത്

∙റോഡിനു മധ്യേയും അനുമതിയില്ലാത്ത സ്ഥലത്തും വാഹനം നിർത്തിയിടരുത്

∙വാഹനം ഓഫാക്കാതെ പുറത്തുപോകരുത്.

 

English Summary: Be careful while decoring vehicles for national day

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com