യുഎഇ ദേശീയദിന അവധി ദിനങ്ങളിൽ ഗതാഗത നിയന്ത്രണം

uae-road
(ഫയൽ ചിത്രം). കടപ്പാട്: വാം.
SHARE

അബുദാബി∙ യുഎഇ ദേശീയദിന അവധി ദിവസങ്ങളിൽ ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നിവയ്ക്ക് അബുദാബി നഗരത്തിലേക്കു പ്രവേശന നിരോധനം ഏർപ്പെടുത്തി. 30ന് പുലർച്ചെ ഒരു മണി മുതൽ ഡിസംബർ 4 വരെയാണ് നിരോധനം. റോഡിലെ ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങൾ ഉൾപ്പെടെ അബുദാബി ഐലൻഡിലെ എല്ലാ റോ‍ഡുകളിലും തെരുവുകളിലും നിയമം ബാധകം. 

അവശ്യസാധനങ്ങൾ എത്തിക്കുന്നവയ്ക്കും ശുചീകരണ  വാഹനങ്ങൾക്കും ഇളവുണ്ടെന്നു ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി പറഞ്ഞു. യുഎഇ ദേശീയദിനം, സ്മാരക ദിനം എന്നിവ പ്രമാണിച്ച് 4 ദിവസം അവധിയായതിനാൽ തിരക്കു കണക്കിലെടുത്ത് നഗരത്തിലെ നിരീക്ഷണം പൊലീസ് ശക്തമാക്കും.  നിയമലംഘകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS