ADVERTISEMENT
ദുബായ്∙ ദുബായ് ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അൽ അവീറിൽ 150 മെഗാവാട്ട് പ്രസരണശേഷിയുള്ള 132 കെവി സബ് സ്റ്റേഷനും ജബൽ അലിയിൽ 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള 400 കെവി സബ് സ്റ്റേഷനും പുതിയതായി സ്ഥാപിച്ചു. ഇതോടെ ദുബായിൽ 400 കെവി സബ്സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയേഴും 132 കെവി സബ്സ്റ്റേഷനുകളുടെ എണ്ണം 333 ആയി. ജനവാസ മേഖലകളായ വാദി അൽ അമർദി, വാദി അൽ ഷബാക്, നാദ് ഹെസ്സ, അൽ ഖവനീജ് 2, അൽ അവീർ 1 എന്നിവിടങ്ങളിൽ പുതിയതായി 5 സബ്സ്റ്റേഷനുകൾക്ക് കൂടി ദീവ കരാർ നൽകി. എമിറേറ്റിൽ പ്രസരണ നഷ്ടമില്ലാതെ വൈദ്യുതി എത്തിക്കാനുംതടസ്സ രഹിതമായി വൈദ്യുതി ലഭ്യമാക്കാനും  കഴിയുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com