നുഴഞ്ഞു കയറിയവരെ സഹായിച്ചാൽ തടവും പിഴയും

saudi-interior-ministry
SHARE

റിയാദ്∙ അനധികൃതമായി സൗദിയിലേക്കു നുഴഞ്ഞു കയറിയവർക്ക് താമസവും യാത്രാ സൗകര്യവും നൽകുന്നത് കടുത്ത നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം. 15 വർഷം തടവും 10 ലക്ഷം റിയാൽ (2.17 കോടി രൂപ) പിഴയുമാണ് ശിക്ഷ. ഇതിനായി ഉപയോഗിച്ച താമസ സ്ഥലവും വാഹനവും കണ്ടുകെട്ടും.

നിയമ ലംഘകരായ 15,713 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ്  മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 17 മുതൽ 23 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിക്കപ്പെട്ടത്. ഇതിൽ 9131 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. നിയമനടപടികൾ പൂർത്തിയാക്കി അതാതു രാജ്യങ്ങളിലേക്കു നാടുകടത്തും. പിടിയിലായവരിൽ ഇന്ത്യക്കാരും ഉൾപ്പെടും.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS