ഒരു ദിവസത്തെ മുഴുവൻ കളികളുടെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് മലയാളി യുവാവ്

imtihaad
SHARE

ജിദ്ദ∙ ലോകകപ്പിൽ ശനിയാഴ്ച നടന്ന  മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് യുവാവ് . ജിദ്ദ പാന്തേഴ്സ് ഭാരവാഹിയായ ഇംതാദ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തെ തന്നെ നാലു കളികളുടേയും ഫലങ്ങൾ പ്രവചിച്ചത്.

imtaad-2

ഓസ്ട്രേലിയ- ടുണീഷ്യ , സൗദി അറേബ്യ- പോളണ്ട് , ഫ്രാൻസ്– ഡെൻമാർക്ക്, അർജന്റീന– മെക്സിക്കോ മത്സര ഫലങ്ങൾ ആണ് ഗോളുകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചത്. ഇംതാദിന്റെ പ്രവചനം സമൂഹ മാധ്യമങ്ങളിൽ  ചർച്ചയായി.  

കടുത്ത ബ്രസീൽ ആരാധകനായ ഇതാദ് പക്ഷേ അർജന്റീനയുടെ വിജയവും പ്രവചിച്ചു. ജിദ്ദ ഷാറാ ബലദിയയിൽ അക്കൗണ്ടന്റ് ആയ മുഹമ്മദ് ഇംതാദ് മലപ്പുറം അറവങ്കര സ്വദേശി ആണ്. നല്ല ഫുട്ബോൾ കളിക്കാരനും ജിദ്ദ പാന്തേഴ്സ് ഫുട്ബോൾ ടീമംഗവുമാണ്.  ഇംതാദിനെ  ജിദ്ദ  പാന്തേഴ്സ് അഭിനന്ദിച്ചു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS