ADVERTISEMENT

ദോഹ∙ ലോകത്തിലെ ഏറ്റവും വലിയ പെയിന്റിങ്ങിന്റെ അനാഛാദനം ഡിസംബർ ഏഴിന് ഖത്തർ യൂണിവേഴ്സിറ്റിയിൽ നടക്കും. സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് . 

ചിത്രകാരൻ ഇമാദ് അൽസലേഹിയുടേതാണ് ഈ കലാസൃഷ്ടി. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് നാമനിർദേശം ചെയ്യപ്പെടാനിരിക്കുന്ന ഇത് ഏകദേശം 5 മാസം കൊണ്ട് ക്യാൻവാസിൽ പെയിന്റിങ് പൂർത്തിയാക്കി 96,00 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വികസിപ്പിച്ചതാണ്. ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പത്തിന് തുല്യമായ ചിത്രത്തിൽ 3000 ലിറ്ററിലധികം പെയിന്റും 150ലധികം ബ്രഷുകളുമാണ് ഉപയോഗിച്ചു. 

ദേശീയ ദിനാഘോഷം,  ഫിഫ ലോകകപ്പ് എന്നിവയോട് അനുബന്ധിച്ചാണ് പെയിന്റിങ് അനാഛാദനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com