ADVERTISEMENT

അബുദാബി ∙ വിവാഹം വാഗ്ദാനം നൽകി വിദേശ വനിതയിൽനിന്ന് തട്ടിയെടുത്ത 14 ലക്ഷം ദിർഹം (3.11 കോടി രൂപ) തിരിച്ചുനൽകാൻ അബുദാബി സിവിൽ കോടതി ഉത്തരവിട്ടു. അബുദാബിയിൽ താമസിക്കുന്നയാൾക്കു വേണ്ടി എന്ന വ്യാജേന രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് പരാതിക്കാരിയുമായി ആശയവിനിമയം നടത്തി പണം തട്ടിയത്.

പുരുഷന്റെ പേരിൽ വ്യാജ ഇ–മെയിൽ അക്കൗണ്ട് നിർമിച്ചായിരുന്നു ആശയവിനിമയം. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി ആവശ്യപ്പെട്ട തുക ബാങ്ക് അക്കൗണ്ട് വഴി അയച്ചതിനുശേഷം ആശയവിനിമയം നിർത്തിയതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് വനിത അബുദാബി ക്രിമിനൽ കോടതിയെ സമീപിക്കുകയായിരുന്നു.  പ്രതികൾക്ക് 3 മാസം തടവും ശിക്ഷയ്ക്കുശേഷം വിദേശിയായ പുരുഷനെ നാടുകടത്താനും വിധിച്ചു.

തുടർന്ന് 14 ലക്ഷം ദിർഹം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ചെലവും നഷ്ടപരിഹാരമായി 20,000 ദിർഹംകൂടി നൽകാനും ഉത്തരവിട്ടു.

English Summary: Abu Dhabi judicial court orders to return 14 lakh dirhams duped from petitioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com