സ്വദേശിവൽക്കരണ തട്ടിപ്പ്: തൊഴിലുടമയ്ക്ക് എതിരെ നടപടി

2113523810
Representative Image. Photo credit :Monkey Business Images/ Shutterstock.com
SHARE

ദുബായ്∙ കമ്പനിയിൽ സ്വദേശികളെ നിയമിച്ചെന്നു തെറ്റിദ്ധരിപ്പിച്ച തൊഴിലുടയ്ക്കെതിരെ നടപടി. കമ്പനിയുടമയുടെ കുടുംബത്തിൽ നിന്നുള്ള 43 പേർക്ക് നിയമനം നൽകിയതായി കാണിച്ചാണ്‌ നാഫിസ് വഴിയുള്ള സ്വദേശി നിയമനം മറികടക്കാൻ തൊഴിലുടമ ശ്രമിച്ചത്.

സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തരപ്പെടുത്തിയ ശേഷം, വ്യാജ നിയമനം പിടിക്കപ്പെട്ടാൽ കനത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വദേശി നിയമനം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനു പുറമേ നിയമന തട്ടിപ്പു നടത്തിയ കമ്പനികളുടെ ഫയൽ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറും.

മന്ത്രാലയത്തിന്റെ നടപടികൾക്ക് പുറമേ ആയിരിക്കും ഇത്. ജോലിക്കാരുടെ വിശദാംശങ്ങളിൽ തിരിമറി നടത്തുന്നുണ്ടോ എന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധിക്കും. വ്യാജമാണ് നിയമനമെന്നു തെളിഞ്ഞാൽ ഓരോ സ്വദേശി ഉദ്യോഗസ്ഥന്റെയും പേരിൽ ഒരു ലക്ഷം ദിർഹം വീതമാണ് പിഴ ചുമത്തുക. നിയമനവുമായി ബന്ധപ്പെട്ട തൊഴിലാളികൾക്കോ തൊഴിലുടമകൾക്കോ പൊതുജനങ്ങൾക്കോ പരാതിയുണ്ടെങ്കിൽ 600590000 നമ്പറിൽ അറിയിക്കാമെന്ന് അധികൃതർ പറഞ്ഞു.

English Summary: UAE boss hires 43 family members to fake Emiratisation quota.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS