ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്നവരിൽ 9 ശതമാനം പേർ ഇന്ത്യക്കാർ. സന്ദർശകരുടെ എണ്ണത്തിൽ സൗദി പൗരന്മാരാണ് കൂടുതൽ. യുഎസ്, മെക്സിക്കോ, യുകെ, അർജന്റീന, ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ.

ഇതുവരെ എത്തിയവരിൽ 55 ശതമാനം പേരും ഈ 10 രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബെർതോൾഡ് ടെങ്കൽ വ്യക്തമാക്കി. 11 ശതമാനം പേരാണ് സൗദിയിൽ നിന്ന് എത്തിയത്. 7 ശതമാനം പേർ യുഎസിൽ നിന്ന്.  6 ശതമാനം വീതം പേർ മെക്സിക്കോ, യുകെ രാജ്യങ്ങളിൽ നിന്നാണ്. അർജന്റീനക്കാർ 4 ശതമാനം.

germany

ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ രാജ്യങ്ങളിൽനിന്ന് 3 ശതമാനം വീതവും. ടൂറിസം കലണ്ടറിലെ വൈവിധ്യവും  ലോകകപ്പും സന്ദർശകരുടെ എണ്ണം ഇനിയും കൂട്ടുമെന്നാണ് വിലയിരുത്തൽ. ലോകകപ്പ് കാലത്ത് 10 ലക്ഷത്തിലധികം പേർ എത്തുമെന്നാണ് കരുതുന്നത്. മുൻ കണക്കുകൾ പ്രകാരം സന്ദർശകരിൽ മൂന്നിലൊന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽനിന്നാണ്.

ഇതിൽ മുന്നിലുള്ള സൗദിയിൽ നിന്നുള്ള 95 ശതമാനം പേരും ഒമാനിൽ നിന്നുള്ളവരിൽ 57ശതമാനം പേരും കരമാർഗമെത്തുന്നവരാണ്. ഒമാനിൽ നിന്ന് ദോഹയിലേക്ക് റോഡ് മാർഗം 12 മണിക്കൂർ ആണ് യാത്രാദൈർഘ്യം. 

jappan-fans

കണ്ണ് മധ്യ യൂറോപ്പിൽ 

കോവിഡിനു ശേഷമുള്ള വിനോദ സഞ്ചാരമേഖലയുടെ വീണ്ടെടുപ്പാണ് എല്ലാവർക്കും ഏറ്റവും സുപ്രധാനമെന്ന് ട്രെങ്കൽ ചൂണ്ടിക്കാട്ടി.  ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മാറ്റം പ്രകടമാണ്. ചൈന താമസിയാതെ അതിർത്തി തുറന്ന് യാത്ര ചെയ്യാൻ അനുവദിക്കുമെന്നുമാണ് പ്രതീക്ഷ.  ഖത്തർ ടൂറിസം ലക്ഷ്യമിടുന്ന വലിയ വിപണികളിലൊന്ന് മധ്യയൂറോപ്പാണ്, പ്രത്യേകിച്ചും യുകെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ. ഓസ്ട്രേലിയ, യുകെ, ജർമനി, യുഎസ്, ഇന്ത്യ, ചൈന, റഷ്യ എന്നിവയാണ് മുൻഗണനാ വിപണികൾ. 

germany-spain
ജർമനി– സ്പെയിൻ മൽസരം കാണാനെത്തിയ ആരാധകർ. ചിത്രം: മനോരമ

2030ഓടെ 60 ലക്ഷത്തിലധികം സന്ദർശകരെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ ടൂറിസം നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിനു ശേഷവും സന്ദർശകരെ ആകർഷിക്കാൻ കഴിയുന്ന വിധത്തിലാണ് ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ. അടുത്തിടെ ലുസെയ്ൽ വിന്റർ വണ്ടർലാൻഡ്, ഖത്വെയ്ഫാൻ ഐലന്റ് വാട്ടർ പാർക്ക്, ഫുവൈരിത്ത് കൈറ്റ് ബീച്ച് റിസോർട്ട്, ദോഹ സാൻഡ്സും ബി12 ബീച്ച് ക്ലബ്ബും വെസ്റ്റ്ബേ ബീച്ചും ഉൾപ്പെടുന്ന വെസ്റ്റ് ബേ നോർത്ത് ബീച്ച് എന്നിവ തുറന്നിരുന്നു.

English Summary : Indians form a major chunk of Qatar's FIFA world cup viewers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com