ADVERTISEMENT

ദുബായ്∙ ജിസിസിയില്‍ ഇതാദ്യമായി 6 സംഗീത ബാന്‍ഡുകളും 2 ഹിപ്-ഹോപ് ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് മ്യൂസിക് ഫെസ്റ്റിവല്‍ 'ഇന്‍ഡീ ഗാഗ' ഡിസംബര്‍ 10ന് വൈകിട്ട് 4 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 വരെ ഇത്തിസാലാത്ത് അക്കാദമിയില്‍ നടക്കും. അവിയല്‍, തൈക്കുടം ബ്രിഡ്ജ്, അഗം, ജോബ് കുരിയന്‍ ലൈവ്, പിന്നണി ഗായിക സിതാര ബാലകൃഷ്ണൻ്റെ പ്രൊജക്ട് മലബാറികസ്, ശങ്ക ട്രൈബ് എന്നിവയാണു ബാന്‍ഡുകള്‍. സ്ട്രീറ്റ് അക്കാഡമിക്‌സ്, തിരുമാലി എന്നിവയാണ് ഹിപ്-ഹോപിലുള്ളത്.

 

പരിപാടിയിൽ വളര്‍ന്നു വരുന്ന പുതിയ സംഗീത പ്രതിഭകൾക്ക് അവസരം നല്‍കുമെന്ന്  സംഘാടകരായ പാലറ്റ് പാര്‍ട്ടീസ് ആൻഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥികള്‍ പറഞ്ഞു. റാപ്പേഴ്‌സ് നല്‍കുന്ന 2 മിനിറ്റ് ദൈര്‍ഘ്യത്തിലുള്ള വീഡിയോകളില്‍ നിന്നും മികച്ച മൂന്നെണ്ണം തിരഞ്ഞെടുത്ത് വേദിയില്‍ പാടാന്‍ അവസരം നല്‍കും. അവര്‍ക്കുള്ള പ്രോല്‍സാഹനമായി സംഘാടകര്‍ മെമെന്റോ സമ്മാനിക്കുന്നതാണ്.

 

മള്‍ട്ടി സിറ്റി ഇന്റര്‍നാഷണല്‍ മ്യൂസിക് ആൻഡ് ആര്‍ട്‌സ് ഫെസ്റ്റിവലായ ഇന്‍ഡീ ഗാഗ ഇന്ത്യയില്‍ ഏറെ ജനകീയമാണ്. 'വണ്ടര്‍ വാള്‍' ആണ് ഇന്‍ഡീ ഗാഗയുടെ ഉടമകള്‍.  ഇന്‍ഡീ ഗാഗയിലേയ്ക്ക് പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും. 150 ദിര്‍ഹമാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ 125 ദിര്‍ഹമിന് ടിക്കറ്റ് ലഭിക്കും. ഫാമിലി ടിക്കറ്റ് നിരക്ക് 300 ദിര്‍ഹം. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ ഇത് 225 ദിര്‍ഹമിന് ലഭ്യമാണ്. വിഐപി ടിക്കറ്റ് നിരക്ക് 500 ദിര്‍ഹമാണ് നിരക്ക്. 

 

പ്രോഗ്രാം ഏരിയയോടനുബന്ധമായി കുട്ടികള്‍ക്ക് കളി സ്ഥലവും ഭക്ഷണ സ്റ്റാളുകളുകളുമുണ്ടാകും. പാലറ്റ് പാര്‍ട്ടീസ് ആൻഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സിഇഒ വിഷ്ണു മണികണ്ഠന്‍, ഓപറേഷന്‍സ് ഡയറക്ടര്‍ സ്മിതാ  കൃഷ്ണന്‍, ഫെസ്റ്റിവല്‍ പ്രോഗ്രാം ഹെഡ് ഷോണ്‍ ഫെര്‍ണാണ്ടസ്, മിഥുന്‍ സി. വിലാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com