മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിനു സജ്ജമായി സൗദി ടീം

saydi-team
SHARE

ജിദ്ദ∙ ലോകകപ്പിൽ നാളെ( ബുധൻ) മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിനുള്ള തയാറെടുപ്പിനായി സൗദി ദേശീയ ടീം സജ്ജം. മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ടാണ് നാളെ വൈകിട്ട് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുക.

കോച്ച് ഹെർവ് റെനാർഡിന്റെ മേൽനോട്ടത്തിൽ ദേശീയ ടീം കളിക്കാർ സെലിൻ റിസോർട്ട് സ്റ്റേഡിയത്തിൽ പരിശീലനം നടത്തി.  സൗദിയോടുള്ള  മത്സരത്തിന്റെ ആദ്യ റൗണ്ടിൽ പോളണ്ടിനോട് സമനില വഴങ്ങുന്നതിന് മുന്‍പ് ശനിയാഴ്ച മെക്സിക്കോ അർജന്റീനയോട് 2-0 ന് തോറ്റിരുന്നു.  

ശനിയാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ സൗദി ടീം പോളണ്ടിനോട് 2-0ത്തിനും തോറ്റു. മെക്‌സിക്കോക്കെതിരായ മത്സരത്തെക്കുറിച്ച് സംസാരിക്കാൻ കോച്ച് ഹെർവ് റെനാർഡ് ഇന്ന് വൈകീട്ട് 7.30 ന് ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ വാർത്താസമ്മേളനം നടത്തും.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS