ADVERTISEMENT

റാസൽഖൈമ∙ യുഎഇയുടെ 51-ാമത് ദേശീയദിനം റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ആഘോഷിച്ചു. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും കലയും സഹിഷ്ണുതയും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വിവിധ നാടുകളിൽ നിന്നുള്ള കുട്ടികൾ അവരവരുടെ പരമ്പരാഗത വേഷങ്ങൾ അണിഞ്ഞു തങ്ങളുടെ മാതൃഭാഷയിൽ യുഎഇക്ക് അഭിവാദ്യം അർപ്പിച്ചു. യുഎഇ ദേശീയ പാതകയുടെ  നിറത്തിൽ വേഷം ധരിച്ചു കുട്ടികൾ നടത്തിയ ജാഥ ആകർഷണീയമായിരുന്നു.

uae-day

 

rak-national-day

നാടിന്റെ പാരമ്പര്യം, കല, ശാസ്ത്ര സാങ്കേതിക  പുരോഗതി തുടങ്ങി വിവിധ മേഖലകളിലെ യുഎഇയുടെ മഹത്വം പ്രതിഫലിപ്പിക്കുന്ന  'മാഗ്നം  ഓപ്പസ്' എന്ന ചാർട്ട് എക്‌സിബിഷൻ സംഘടിപ്പിച്ചു. ലോക രാഷ്ട്രങ്ങൾക്കു മാതൃകയാവും വിധം വികസന മുന്നേറ്റം നടത്തുന്ന 

യുഎഇയെ കുറിച്ചു കുട്ടികൾക്ക് സമഗ്രമായ അറിവു നേടാനും പോറ്റമ്മ  നാടിനോടുള്ള സ്നേഹം വളർത്താനും ഇത്തരം പരിപാടികൾ സഹായകമാകും എന്നു പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com