ADVERTISEMENT

ദുബായ്∙കുഞ്ഞുഗായിക സോന ടി. അലക്സ് ആലപിച്ച വിണ്ണിലെ പൊൻതാരം ക്രിസ്മസ് ഗാനം യുട്യൂബിൽ റിലീസായി. യുഎഇയിൽ പ്രവാസിയായ ഷിജു എസ്. വിസ്മയ ചന്തവിളയുടെ വരികളിലും സംഗീതത്തിലും ഒരുങ്ങിയ ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് രതീഷ് റോയ് ആണ് . ചന്തവിള സെന്റ് മേരീസ് ഇടവക വികാരി ഫാ.തോമസ് മുകളുംപുറത്ത് ആൽബം പ്രകാശനം ചെയ്തു.

 

ചന്തവിള വാർഡ് കൗൺസിലർ ബിനു , സിസ്റ്റർ അനിറ്റ്, ഇടവക സെക്രട്ടറി ചന്തവിള സുജിത്ത്, ട്രഷറർ  ദിൽഷ എന്നിവർ പങ്കെടുത്തു. പൂർണമായും ദുബായിൽ നിന്നുള്ള കലാകാരൻമാരാണ് ആൽബത്തിനു പിന്നിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com