ജിദ്ദ∙സൗദിയിൽ കാലാവസ്ഥാ മാറ്റങ്ങളുണ്ടാകുന്നതിനാൽ എല്ലാവരും സുരക്ഷിതരായിരിക്കാൻ ആഹ്വാനം. പ്രധാന റോഡുകൾ പലതും അടച്ചിട്ടു.
മദീന മേഖലയിലെ അൽ അഖൽ, അൽ ഹനകിയ, അൽ മഹ്ദ്, വാദി അൽ ഫറ, അൽ യാത്മ റോഡുകളിൽ ഇടത്തരം മുതൽ കനത്ത മഴ തുടരുന്നതായി റിപോർട്ട് ചെയ്തു. പലയിടങ്ങളിലും ദൂരക്കാഴ്ചയെയും ബാധിച്ചിട്ടുണ്ട്. വാദി അൽ ഖുഷൈബയുടെ ഒഴുക്കും ഉയർന്ന വെള്ളവും കാരണം അൽ ഉല, മദീന റോഡ് രണ്ട് ദിശകളിലേക്കും (താത്കാലികമായി) 237 കിലോമീറ്റർ അടച്ചതായി പ്രത്യേക സേന സൂചിപ്പിച്ചു. ഈ റോഡ് ഉപയോഗിക്കേണ്ട യാത്രക്കാർ അൽ ഉല, ഖൈബർ ബദൽ റോഡ് ഉപയോഗിക്കണം.
തബൂക്ക് മേഖലയിലെ റോഡ് ഉപയോക്താക്കൾക്കും മുന്നറിയിപ്പുണ്ട്. അൽ ബിദ ഹഖ്ൽ, നിയോം ശർമ്മ പ്രദേശങ്ങളിൽ ഇടിമിന്നലിന്റെ അകമ്പടിയോടയാണ് കാലാവസ്ഥാ
വ്യതിയാനം. എല്ലാവരും സുരക്ഷിതരായിരിക്കാൻ വേണ്ടി ആഹ്വാനമുണ്ട്. അൽ ജൗഫ് മേഖലയിലെ അബു അജ്റം, അൽ ഖുറയ്യത്ത് തബർജാൽ റോഡ് ഉപയോക്താക്കൾക്ക് കാഴ്ചയെ ബാധിക്കുന്ന മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്