പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്കു ചെടികൾ സമ്മാനം നൽകി മലയാളി ബാലിക

nivedya
SHARE

അജ്മാൻ∙തന്റെ ജന്മദിനത്തിന് അപൂർവമായൊരു സമ്മാനം കൂട്ടുകാർക്കും അധ്യാപകർക്കും നൽകി മലയാളി ബാലിക. അജ്മാനിലെ വൈസ് ഇന്ത്യൻ അക്കാദമിയിലെ കെജി 1 വിദ്യാർഥിനി  നിവേദ്യ അരുൺ ആണ് തന്റെ ഏഴാം പിറന്നാളിന് കൂട്ടുകാർക്കു ചെടികൾ സമ്മാനിച്ചത്. ചോക്ലേറ്റിനും കളർപെൻസിലും മറ്റും  കൊടുക്കുന്നതിനേക്കാൾ കൂട്ടുകാർക്കു ചെടികൾ  കൊടുക്കുമ്പോൾ കുറെ തൈകൾ വീടുകളിൽ വളരുമല്ലോ എന്ന നിവേദ്യയുടെ ആശയമാണ് ഇത്തരമൊരു സമ്മാനത്തിനു പ്രചോദനമായതെന്നു ദുബായ് ആംബുലൻസ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന പിതാവ് അരുൺകുമാർ പറഞ്ഞു.

വില്ലയിൽ താമസിക്കുന്നതിനാൽ മുറ്റത്ത് ചെറിയ രീതിയിൽ കൃഷിയൊക്കെ ഉണ്ട്. ചെടികളോടും കിളികളോടും ഭാര്യ ലക്ഷ്മിപ്രിയക്കും മകൾക്കും ഇഷ്ടമാണ്. എന്നാൽ ഒരാഴ്ച മുൻപുള്ള മഴയിലും കാറ്റിലും വീട്ടിലെ മുരിങ്ങമരം കടപുഴകി വീഴുകയും പച്ചക്കറികൾ നശിക്കുകയും ചെയ്തു. ഇതു നിവേദ്യക്ക് വലിയ വിഷമം ആയിരുന്നു.  

nivedya-2

പുതിയ തൈകൾ വാങ്ങാൻ വിപണിയിൽ പോയപ്പോൾ തന്റെ പിറന്നാളിനു സ്കൂളിലെ കൂട്ടുകാർക്കും അധ്യാപകർക്കും ചെടികൾ കൊടുക്കാം  എന്നു നിവേദ്യയാണ് ആദ്യം പറഞ്ഞത്. കുഞ്ഞു മനസ്സിൽ തോന്നിയ ആശയം നല്ലതാണെന്നു തോന്നി. അവിടെ നിന്ന് വാങ്ങിയ ചെടികളാണ് കുട്ടികൾക്കും അധ്യാപകർക്കും സമ്മാനിച്ചത്. ഇതിൽ വീട്ടിൽ മകൾ തന്നെ വിത്ത് പാകി മുളപ്പിച്ചതും ഉണ്ട് അരുണിന്റെ അച്ഛൻ  കേരള സർക്കാരിന്റെ അവാർഡ് കിട്ടിയിട്ടുള്ള നാട്ടിലെ പരിസ്ഥിതി പ്രവർത്തകനാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS