ദേശീയ ദിനാഘോഷം; അബുദാബിയില്‍ സൗജന്യ പാർക്കിങ്

free-parking-abudhabi
SHARE

അബുദാബി ∙ അബുദാബിയിലെ താമസക്കാർക്ക് നാളെ (വ്യാഴാഴ്ച) മുതൽ ഡിസംബർ 5 തിങ്കൾ വരെ സൗജന്യ പാർക്കിങ് അനുവദിച്ചു. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് സൗജന്യ പാർക്കിങ് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് പുതിയ വാരാന്ത്യം നടപ്പിലാക്കിയതിന് ശേഷം അബുദാബിയിൽ ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.

നാളെ മുതൽ തിങ്കൾ വരെ  ടോൾ ഗേറ്റുകളിലൂടെ വാഹനങ്ങൾക്ക് സൗജന്യമായി കടന്നുപോകാമെന്ന്  അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) വ്യക്തമാക്കി. വ്യാഴം മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യം പ്രയോജനപ്പെടുത്താൻ കഴിയുക. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും, ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐടിസി അഭ്യർഥിച്ചു. 

ദുബായിലും സൗജന്യ പാർക്കിങ്

ഡിസംബർ ഒന്ന് വ്യാഴാഴ്ച മുതൽ ‌ ശനിയാഴ്ച വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾക്ക് ഈ നിയമം ബാധകമല്ല. പുതിയ വാരാന്ത്യം നടപ്പിലാക്കിയതിന് ശേഷം ദുബായിൽ ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS