ADVERTISEMENT

ദോഹ∙ ഫുട്‌ബോൾ കാഴ്ചകൾക്കപ്പുറം ആരാധകരെ ആകർഷിക്കുന്നത് സാംസ്‌കാരിക ഗ്രാമമായ കത്താറയിലെ കാഴ്ചകളാണ്. സംസ്‌കാരം, കല, പൈതൃകം, കര കൗശല ഉൽപന്നങ്ങൾ, ഭക്ഷണ രുചികൾ ഇങ്ങനെ നീളുന്നു ഇവിടുത്തെ ദൃശ്യ വിരുന്ന്.

 

സമുദ്രയാന പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത പായ്ക്കപ്പൽ മേള, സംഗീത പ്രേമികൾക്കായി  ഊദ് മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് പ്രദർശനം, കര കൗശല വിപണി തുടങ്ങിയവ വേറെയും. ഉയർന്ന ഗുണനിലവാരത്തിലുള്ള  ഉൽപന്നങ്ങൾ മിതമായ നിരക്കിൽ  വാങ്ങാമെന്നതിനാൽ കരകൗശല വിപണിയിൽ തിരക്ക് കൂടും.

 

തുണികൊണ്ടുള്ള പാവകൾ, ക്രെഷെറ്റ്, രാജ്യങ്ങളുടെ ദേശീയ പതാകകൾ, കൈകൊണ്ട് നിർമിച്ച ആഭരണങ്ങൾ, പനയോലകൾ കൊണ്ടു നിർമിച്ച ബാഗുകൾ, അലങ്കാര സാമഗ്രികൾ എന്നിവയാണ് ഇവിടെയുള്ളത്. ഫെയ്‌സ് പെയിന്റിങ്ങിനും ഇവിടെ ആവശ്യക്കാരുണ്ട്.

 

കരകൗശലവിദ്യ പഠിക്കാൻ താൽപര്യമുള്ളവർക്കായി പരിശീലന ശിൽപശാലകളും നടക്കുന്നുണ്ട്. അറബിക് കാലിഗ്രഫി പ്രദർശനവും കൗതുകമുണർത്തുന്നു.  ഖത്തറിന്റെയും അറബിന്റെയും സാംസ്‌കാരികത പ്രതിഫലിപ്പിച്ചുള്ള ഓരോ കാഴ്ചകളും ലോകകപ്പ് ആരാധകരിൽ വലിയ മതിപ്പുളവാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com