കളിച്ചുല്ലസിക്കാൻ 5 പോക്കറ്റ് പാർക്കുകൾ ഇന്നുമുതൽ

mashtal-plaza
SHARE

അബുദാബി∙ ഖലീഫ സിറ്റിയിൽ പുതുതായി തയാറാക്കിയ 5 പോക്കറ്റ് പാർക്കുകൾ ഇന്നു മുതൽ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും.

himma-park

റനിം ഗാർഡൻ, മഷ്തൽ പ്ലാസ, ഹിമ്മ പാർക്ക്, സാദിം പാർക്ക്, തിലാൽ പാർക്ക് എന്ന പേരിലാണ് താമസ കേന്ദ്രങ്ങൾക്കു സമീപത്തായി പാർക്കുകൾ സജ്ജമാക്കിയത്. കുട്ടികൾക്കും കുടുംബങ്ങൾക്കും നൂതന വിനോദ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

tila-park

ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നടപ്പാതയും ഇവിടെയുണ്ടാകും. ടെന്നിസ്, ബാസ്കറ്റ് ബോൾ, ടേബിൾ ടെന്നിസ്, ഫുട്ബോൾ എന്നിവയ്ക്കുള്ള പ്രത്യേക സൗകര്യവുമുണ്ട്.

ranim-garden

ചൂടുകാലങ്ങളിൽ അന്തരീക്ഷം തണുപ്പിക്കാൻ  ശീതീകരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ  തണൽ കുടകൾ, ഇരിപ്പിടങ്ങൾ, റബ്ബറൈസ്ഡ് കളിക്കളങ്ങൾ എന്നിവയാണ് മറ്റു പ്രത്യേകതകൾ.

sadim-park
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS