ഓൾഡ് ആണ് ഇവിടുത്തെ ഗോൾഡ്

dharb
ചിത്രം:ക്യുഎന്‍എ.
SHARE

ദോഹ∙ പൗരാണികതയും ആധുനികതയും സമന്വയിപ്പിച്ച ദർബ് അൽസായിയിലെ വിപണി സന്ദർശക ശ്രദ്ധ നേടുന്നു. ദേശീയ ദിനാഘോഷ വേദിയായ ദർബ് അൽ സായിയിലെ വേറിട്ട കാഴ്ചകളിലൊന്നായ ഈ മാർക്കറ്റിലെ വിൽപനശാലകളുടെ പേരുകളിലും സവിശേഷതയുണ്ട്.

ഖത്തരി സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന പൈതൃക സംബന്ധമായ പേരുകളാണിവയ്ക്ക്. സൂഖ് വാഖിഫിന്റെ മിനി പതിപ്പിനോടു സാദൃശ്യമുള്ള വിധത്തിലൊരുക്കിയിരിക്കുന്ന പ്ലാറ്റ്ഫോമിലാണ് ഗാർഹിക സംരംഭകരുടെ  ഉൽപന്നങ്ങൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരിക്കുന്നത്. ദർബ് അൽസായിയുടെ പ്രവേശന കവാടത്തിലാണ് മാർക്കറ്റ്.

സ്ത്രീകളുടെയും കുട്ടികളുടെയും പരമ്പരാഗത വസ്ത്രങ്ങൾ ഉൾപ്പെടെ വിവിധതരം ഉൽപന്നങ്ങളും ഈ മാർക്കറ്റിലുണ്ട്. ഇവയിൽ മിക്കതും ഖത്തരി ദേശീയ പതാകയുടെ നിറങ്ങളായ മെറൂണിലും വെള്ളയിലും ഡിസൈൻ ചെയ്തവയാണ്. അറബിക് കോഫി തയാറാക്കി നൽകുന്ന കോഫി ഷോപ്പിൽ  അതിഥികൾക്ക് കോഫി തയാറാക്കുന്ന രീതികളും പരിചയപ്പെടുത്തുന്നുണ്ട്.

ദർബ് അൽസായിയിൽ ഖത്തർ ഫോട്ടഗ്രാഫി സെന്റർ സ്റ്റുഡിയോ സജ്ജമാക്കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി ഡയറക്ടർ അഹമ്മദ് അൽഅൻസാരി പറഞ്ഞു. സന്ദർശകർക്ക് പരമ്പരാഗത ഖത്തരി ഭവനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തരി വസ്ത്രം ധരിച്ചുകൊണ്ട് ഫോട്ടോയെടുക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS