ദോഹ∙ ഡിസംബറിലെ ഇന്ധനവില ഇന്നു മുതൽ പ്രാബല്യത്തിൽ. പ്രീമിയം പെട്രോളിന് 5 ദിർഹം കുറച്ചു. ഇതോടെ പെട്രോൾ ലിറ്ററിന് 1.95 റിയാൽ ആയി.
അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും നിരക്ക് വ്യത്യാസമില്ല. ഒക്ടോബറിലെ നിരക്കായ 2.10 റിയാലും ഡീസലിന് 2.05 റിയാലും തന്നെ തുടരും.