ദുബായ് ∙ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിക്ക് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ വഴിയായിരുന്നു വീസ നടപടികൾ പൂർത്തിയാക്കിയത്. സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി 10 വർഷത്തെ വീസ ഏറ്റുവാങ്ങി.
സുരൈ പോട്രെ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.