ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ രണ്ട് പുതിയ പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായി  ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ പാരമ്പര്യേതര പ്രകൃതി വാതകത്തിന്റെ രണ്ട് പാടങ്ങൾ കണ്ടെത്താൻ സൗദി അരാംകോയ്ക്ക് കഴിഞ്ഞു.  

 

ഘവാർ ഫീൽഡിന് തെക്കുപടിഞ്ഞാറായി 'അവ്താദ്' എന്ന പാരമ്പര്യേതര പ്രകൃതി വാതക പാടം കണ്ടെത്തി. ദഹ്‌റാൻ നഗരത്തിന് 230 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 'അൽ-ദഹ്ന' പാരമ്പര്യേതര പ്രകൃതി വാതക പാടവും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.  ഇത് രാജ്യത്തിന്റെ പ്രകൃതിവാതക ശേഖരം ശക്തിപ്പെടുത്തുമെന്ന് അബ്ദുൽ അസീസ് രാജകുമാരൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com