അബുദാബി∙ യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്റെ വിക്ഷേപണം ഇന്നത്തേക്കു മാറ്റി. ഇന്നലെ യുഎഇ സമയം ഉച്ചയ്ക്ക് 12.39ന് വിക്ഷേപിക്കാനായിരുന്നു പദ്ധതിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ അവസാന നിമിഷം നീട്ടുകയായിരുന്നു.
അധിക പരിശോധന പൂർത്തിയാക്കി റോവർ ഇന്ന് ഇതേസമയം ബഹിരാകാശത്തേക്കു കുതിക്കും. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ഇമറാത്തി ശാസ്ത്രജ്ഞരാണ് 10 കിലോ ഭാരമുള്ള റോവർ വികസിപ്പിച്ചത്. ലൈവ് സ്ട്രീമിങ്ങിന് www.mbrsc.ae/lunar